News

എച്ച്‌വണ്‍ ബി വിസ പരിഷ്‌കരിച്ചു; അമേരിക്കയില്‍ ഉന്നതപഠനം നേടിയവര്‍ക്ക് മാത്രം ജോലി; ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ നയം ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാരെ ബാധിക്കും

യുഎസ് സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത ബിരുദം നേടുന്നവര്‍ക്ക് പ്രാധാന്യം നല്‍കുന്ന വിധത്തില്‍ എച്ച് വണ്‍ ബി വിസ യുഎസ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോലാന്‍ഡ് സെക്യൂരിറ്റിയാണ് അത്തരമൊരു പ്രഖ്യാപനം നടത്തിയത്. ന പരിഷ്‌കരിച്ച പുതിയ നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 

ഇതിന്റെ ഇന്ത്യയില്‍ ഇന്ത്യയില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. അമേരിക്കയില്‍ ഉന്നത പഠനം നടത്തിയവര്‍ക്ക് മാത്രമെ ഇനി കൂടുതല്‍ തൊഴിലുണ്ടാവുകയുള്ളൂവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. അമരിക്കയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷനുകളാണ്. ട്രംപിന്റെ എച്ചവണ്‍ ബി വിസ കൂടുതല്‍ ബാധിക്കുക ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷനുകളെയാണ് കൂടുതല്‍ ബാധിക്കുകയെന്നത് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തുന്നത്. 

യുഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പിഎച്ച്ടിയും ഉന്നത വിദ്യാഭ്യാസവും നേടുന്നവര്‍ക്ക് മാത്രമാണ് തൊഴിലിന് കൂടുതല്‍ ലഭിക്കുക. എച്ച് വണ്‍ ബി വിസയുടെ ഗുണം 65000 പേര്‍ക്ക് ലഭിക്കുമെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. അതോടപ്പം യുഎസില്‍ ഉന്നത പഠനം നടത്തിയ 20000 പേര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്നാണ് പറയുന്നത്. യുഎസിന്റെ പുതിയ നയം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് കൂടുതല്‍ ബാധിക്കുക. പുതിയ വിസ നയം പരിഷ്‌കരിച്ചത് യുഎസിന്റെ കുടിയേറ്റ നയം മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അതേസമയം യുഎസിന്റെ പുതിയ വിസ നയം അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രശ്‌നം അതീവ ഗൗരവമണെന്നാണ് വിലയിരുത്തല്‍.അമേരിക്കയില്‍ നിന്ന് ഉന്നത ബിരുധം നേടിയവര്‍ക്ക് മാത്രം തൊഴില്‍ നല്‍കുന്ന നിയമം മറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കുമന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 

 

Author

Related Articles