News

റിലയന്‍സ് ജിയോക്കെതിരെ വ്യാജ വാര്‍ത്ത; നടപടിക്കായൊരുങ്ങി കമ്പനി

ന്യൂഡല്‍ഹി: സൗജന്യ ഡാറ്റാ സേവനങ്ങള്‍ സംബന്ധിച്ച് വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും  പ്രചരിക്കുന്നതിനെതിരെ റിലയന്‍സ് ജിയോ രംഗത്ത്. ഇത്തരം സ്പാം സന്ദേശങ്ങളും, ചതികളും  ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കള്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടരുതെന്നും റിലയന്‍സ് ജിയോ വ്യക്തമാക്കി. സൗജന്യ ഡാറ്റാ സേവനം കമ്പനി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശക്തമായ നടപകടികള്‍ റിലയന്‍സ് ജിയോ സ്വീകരിച്ചേക്കും.

റിലയന്‍സ് ജിയോ ഓഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനിയുടെ സ്വന്തം ആപ്പില്‍ തന്നെ ലഭ്യമാകും. ആറു മാസത്തേക്ക് 25 ജി ബിയുടെ സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വ്യജ വാര്‍ത്തയ്‌ക്കെതിരെയാണ് ജിയോ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. വ്യാജ എസ്എംഎസ് ശ്രദ്ധയില്‍പ്പെട്ട ധാരാളം പേര്‍ കമ്പനിയുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം അത്തരം ഓഫര്‍ ജിയോ നല്‍കിയിട്ടില്ലെന്ന  മറുപടിയാണ് നല്‍കിയിട്ടുള്ളത്.  മാബൈല്‍ ഫോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ജനപ്രിയ ടിവി ഷോയായ 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ പേരു ചേര്‍ത്താണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. വാര്‍ത്തയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കമ്പനിയുടെ നീക്കം. 

Author

Related Articles