News

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: എംടിഎന്‍എല്ലിനും, ബിഎസ്എന്‍എല്ലിനും കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ അനുവദിച്ചു. ഫിബ്രുവരി മാസത്തിലെ ജീവനക്കാരുടെ ശമ്പളം കൊടുത്തു തീര്‍ക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തുക അനുവദിച്ചത്. മാര്‍ച്ച് 21ന് മുന്‍പ് 850 കോടി രൂപയുടെ ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 1.76 ലക്ഷം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളമാണ് ഫിബ്രുവരി മാസത്തില്‍ കൊടുത്തു തീര്‍ക്കാനുള്ളത്. ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങി കിടന്നത്. ജീവനക്കാര്‍ക്ക് ഏറെ ആശ്വസമാകുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

ബിസിഎന്‍എല്ലിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ജീവനക്കാരുടെ  ശമ്പളനത്തിനാണ് പകുതി തുകയും ചിലവാക്കുന്നത്. ബിഎസ്എന്‍എല്‍ ഇനി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരോ വര്‍ഷവും സാമ്പത്തിക ബാധ്യത കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. 2017ല്‍ 4786 കോടി രൂപയും, 2018ല്‍ 8000 കോടി രൂപയുമാണ് സാമ്പത്തിക ബാധ്യത. അതേസമയം ടെലികോം കമ്പനി നഷ്ടം നേരിട്ടതിന്റെ കാരണം കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പു കേടാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം. 

 

Author

Related Articles