സിഡ്മസിനെ ഏറ്റെടുക്കാനൊരുങ്ങി ഡോ. റെഡ്ഡീസ്
നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനൊരുങ്ങി ഡോ. റെഡ്ഡീസ്. ഇതിന്റെ ഭാഗമായി നൊവാര്‍ട്ടിസുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഡോ. റെഡ്ഡീസ് അറിയിച്ചു. 456 കോടി രൂപയ്ക്കാണ് (61 മില്യണ്‍ ഡോളര്‍) ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് സിഡ്മസിനെ ഏറ്റെടുക്കുന്നത്. കരാര്‍ അനുസരിച്ച്, നൊവാര്‍ട്ടിസ് ഇന്ത്യയിലെ ഡിസ്മസിന്റെ ട്രേഡ്മാര്‍ക്ക് ഡോ. റെഡ്ഡീസിന് കൈമാറും.
സിഡ്മസിനെ ഏറ്റെടുക്കുന്നത് ആരോഗ്യപരിപാലന പ്രൊഫഷണലുകള്‍ക്കും രോഗികള്‍ക്കും സുസ്ഥിരമായ ബ്രാന്‍ഡുകളിലേക്ക് പ്രവേശനം വിശാലമാക്കുന്നതിനുള്ള ഇന്ത്യയിലെ മറ്റൊരു നീക്കമാണെന്ന് ഡോ. റെഡ്ഡീസ് പറഞ്ഞു. സ്റ്റാംലോ, സ്റ്റാംലോ ബീറ്റ, റിക്ലൈഡ്-എക്സ്ആര്‍, റെക്ലിമെറ്റ്-എക്സ്ആര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം കാര്‍ഡിയോ വാസ്കുലാര്‍ വിഭാഗത്തില്‍ കമ്പനിയുടെ നിലവിലുള്ള പോര്‍ട്ട്ഫോളിയോയിലേക്ക് സിഡ്മസി കൂടി ചേര്‍ക്കുന്നത് കമ്പനിയുടെ ബിസിനസിനെ ശക്തിപ്പെടുത്തും. വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. വെള്ളിയാഴ്ച ഡോ.റെഡ്ഡീസിന്റെ ഓഹരികള്‍ 0.62 ശതമാനം ഇടിഞ്ഞ് 4278.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍