ഡ്രൈ ഫ്രൂട്ട്സ് വിലയിടിഞ്ഞു; മൂന്ന് മാസത്തിനിടെ വില 20 ശതമാനം കുറഞ്ഞു
ലോക്ക്ഡൗണിലും ചൈന-യുഎസ് തര്‍ക്കത്തിലും തിരിച്ചടിയേറ്റ് ഉണക്ക പഴങ്ങളുടെ (ഡ്രൈ ഫ്രൂട്ട്സ്) വില കുത്തനെ ഇടിഞ്ഞു. മൂന്ന് മാസത്തിനിടെ വിലയില്‍ 20 ശതമാനമാണ് കുറഞ്ഞത്. കശുവണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവയുടെ വിലയില്‍ കിലോഗ്രാമിന് 200 രൂപയിലേറെ കുറവുണ്ടായി.
ബദാമിനെയാണ് വിലയിടിവ് കാര്യമായി ബാധിച്ചത്. രണ്ടുമാസം മുമ്പ് കിലോഗ്രാമിന് 700 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500-400 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാം തരം ബദാമിന് മൊത്തവ്യാപരകേന്ദ്രങ്ങളിലെ വില 690-800 രൂപയില്‍ നിന്ന് 550-400 രൂപ നിലവാരത്തിലേയ്ക്കു താഴ്ന്നു. 1,200 രൂപയുണ്ടായിരുന്ന പിസ്തയുടെ വിലയാകട്ടെ 200 രൂപ കുറഞ്ഞ് കിലോഗ്രാമിന് 1000 രൂപയായി.
അക്രോട്ടണ്ടി (വാള്‍നട്ട്), അത്തി, ഉണക്കമുന്തിരി എന്നിവയുടെ വിലയുമായി ബദാം ഉള്പ്പെടെയുള്ളവയ്ക്കുണ്ടായിരുന്ന കാര്യമായ വില വ്യത്യാസം ഇതോടെ ഇല്ലാതായി. കേക്ക് ഉള്‍പ്പടെയുള്ള മധുരപലഹാരങ്ങളില്‍ ഉപയോഗിക്കാനും ഹോട്ടല്‍, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഉണക്കപ്പഴങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ ഇവയുടെ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍