ഡിജിറ്റല്‍ ആസ്തികളിലേക്ക് കൂടുമാറി ദുബൈ; വീട് വാങ്ങാന്‍ ഇനി ക്രിപ്റ്റോകറന്‍സി മതി
അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി ക്രിപ്റ്റോകറന്‍സി പേയ്മെന്റ് സൗകര്യം അവതരിപ്പിച്ച് ദുബൈയിലെ എല്ലിങ്ടണ്‍ പ്രോപ്പര്‍ട്ടീസ്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന അജണ്ടകളുടെ ഭാഗമായാണ് ബിറ്റ്കോയിന് ഇടപാടുകളിലേക്ക് നീങ്ങുന്നത്. ബിറ്റ്കോയിന് സ്യൂസെ മുഖേനയാണ് എല്ലിങ്ടണ്‍ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുക. ദുബൈയില്‍ ഇനി ബിറ്റ്കോയിന് ഉപയോഗിച്ച് വീടുകളും ഫ്ളാറ്റുകളുമൊക്കെ വാങ്ങാന്‍ സാധിക്കും. വരുംനാളുകളില്‍ യുഎഇയിലും ജിസിസി രാജ്യങ്ങളിലും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.
ക്രിപ്റ്റോകറന്‍സിക്ക് ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം സ്വീകാര്യത ദുബൈയിലാണ് ലഭിക്കുന്നത്. 210 മില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ഇടപാടുകള്‍ രാജ്യത്ത് നടന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍ട്രല്‍ ദുബൈയിലെ ബെല്‍ഗ്രേവിയ,ബെല്‍ഗ്രേവിയ 2, സോമര്‍സെറ്റ് മ്യൂസ് എന്നീ പാര്‍പ്പിട പദ്ധതികളുടെ നിര്‍മാതാക്കളാണ് എല്ലിങ്ടണ്‍. ഇവരുടെ ജുമെയ്റ വില്ലേജ് സര്‍ക്കിളില്‍ തുടങ്ങിയ വിവിധ പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടേക്കുള്ള ഉപഭോക്താക്കള്‍ക്ക് ഇനി ക്രിപ്റ്റോ കറന്സികളുണ്ടെങ്കില് ഇടപാട് സുഗമമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍