News

ദുബായുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ്; റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്നത് വലിയ സാമ്പത്തിക തളര്‍ച്ച

ദുബായ്: ദുബായുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നതായി റിപ്പോര്‍ട്ട്. 20118 ല്‍ 1.94 ശതമാനം വളര്‍ച്ച മാത്രമേ ദുബായിക്ക് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 2009ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ദുബായുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. സാമ്പത്തിക പ്രത്യാഘാതം മൂലം ദുബായുടെ കടബാധ്യതയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2009 ന് ശേഷം ദുബായ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 

ദുബായ് ടൂറിസം വിനോദം എന്നീ മേഖലകളില്‍ വളര്‍ച്ച കൈവരിച്ചെങ്കിലും റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ വലിയ തകര്‍ച്ചായാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ദുബായുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല് എന്ന് പറയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്.  റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച 7 ശതമാനം മാത്രമാണ് 2018 ല്‍ ഉണ്ടായിട്ടുള്ളത്. മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ 25 ശതമാനത്തിന്റെ ഭാഗം മാത്രമാണിത്. ദുബായിലെ പ്രോപ്പർട്ടി വിലകൾ 2014 ന് ശേഷം 25% ഇടിഞ്ഞുവെന്നും ഇനിയും 10% കൂടി  ഇടിഞ്ഞേക്കാമെന്നും ബാങ്കിംഗ് വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. അതേസമയം 2017 ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച 4.4 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പല കമ്പനികളും 1000ത്തില്‍ പരം ജീവനക്കാരെ പിരിച്ചു വിട്ട്ത് മാസങ്ങള്‍ക്ക് മുന്‍പാണ്. 

കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്റ്റോറേജ് മേഖലയില്‍ വളര്‍ച്ച 2.1 ശതമാനം കുറവ് വന്നതോടെ  ഇത് 8.4 ശതമാനമായി കുറയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ദുബായ് 3.8 ശതമാനം ജിഡിപി വളര്‍ച്ചാ  നിരക്കാണ് പ്രതീക്ഷിക്കുന്നത്. 2020 ല്‍ ദുബായുടെ  ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ദുബായ് ഭറമകൂടം നടത്തുന്നത്.  

 

Author

Related Articles