News

ജൂലൈ മാസത്തില്‍ ദുബായ് വിനോദസഞ്ചാര മേഖല തുറക്കുന്നു

കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയെ നിയന്ത്രിക്കാനായതിനെത്തുടര്‍ന്ന് ജൂലൈ തുടക്കത്തില്‍ ദുബായ് വിനോദസഞ്ചാരികള്‍ക്കായി തുറക്കാന്‍ സാധ്യതയുണ്ട്.

വീണ്ടും തുറക്കുന്നത് ക്രമേണ ആരംഭിക്കേണ്ടതാണെന്നും ആഗോള പ്രവണതകളെ ആശ്രയിച്ച് ചിലപ്പോള്‍ സെപ്റ്റംബര്‍ വരെ വൈകുകയും ചെയ്യാമെന്ന് ദുബൈയിലെ ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ അല്‍ മാരി ബ്ലൂംബെര്‍ഗ് ടിവിയോട് പറഞ്ഞു. ഈ സാഹചര്യത്തെക്കുറിച്ചുള്ള കാര്യം ആഗോള തലത്തിലെ തന്നെ വലിയ ചോദ്യമാണ്. പല രാജ്യങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇത് ഉഭയകക്ഷി ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈയുടെ സമ്പദ്വ്യവസ്ഥ ടൂറിസം, വ്യാപാരം, ചില്ലറവ്യാപാരം എന്നിവയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ കൊറോണ സൃഷ്ടിച്ച സാമ്പത്തിക ആഘാതം ചെറുതല്ല.

Author

Related Articles