മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ദുബായ്; 4 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി
ദുബായ് സംശുദ്ധ ഊര്‍ജ ലക്ഷ്യങ്ങളുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന 4 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി ദുബായില്‍ ഒരുങ്ങുന്നു. ഈ രീതിയില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാകുമിതെന്നാണ് കരുതുന്നത്. 200 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്ന പൊതു,സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതി ദുബായ് ഹോള്‍ഡിംഗ്, ഇതോച്ചു കോര്പ്പറേഷന്, ഹിത്താച്ചി സോസെന്‍ ഇന്നോവ, ബെസിക്സ് ഗ്രൂപ്പ്, ടെക് ഗ്രൂപ്പ് തുടങ്ങി അന്താരാഷ്ട്ര, തദ്ദേശീയ കമ്പനികളുടെ കൂട്ടായ്മയാണ് വിസിപ്പിക്കുന്നത്.
35 വര്‍ഷത്തേക്ക് നിലയത്തിന്റെ പ്രവര്‍ത്തനാനുമതി ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നും ഈ കൂട്ടായ്മ സ്വന്തമാക്കിയതായി ദുബായ് ഹോള്‍ഡിംഗ് അറിയിച്ചു. പദ്ധതിക്കുള്ള ഫണ്ടിംഗിനായി ജപ്പാന് ബാങ്ക് ഓഫ് ഇന്റെര്‍നാഷണല്‍ കോര്പ്പറേഷന്, സൊസൈറ്റി ജനറല്‍, കെഎഫ്ഡബ്ല്യൂ ഇപെക്സ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, സുമിതോമോ മിത്സൂയി ബാങ്കിംഗ് കോര്പ്പറേഷന്, മിസുബോ ബാങ്ക്, സീമെന്‍സ് ബാങ്ക്, ക്രെഡിറ്റ് അഗ്രികോള്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി 900 മില്യണ്‍ ഡോളറിന്റെ വായ്പ കരാറില്‍ അന്തിമധാരണയിലെത്തിയതായി കൂട്ടായ്മ അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തിലും ദുബായ് വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസവും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായിക്കുള്ള മേല്‍ക്കോയ്മയുമാണ് വിവിധ കമ്പനികളില്‍ നിന്നും പദ്ധതിക്കായി നിക്ഷേപം സ്വന്തമാക്കാന്‍ നേട്ടമായതെന്ന് ദുബായ് ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. ശക്തരായ നിക്ഷേപകരുള്പ്പെടുന്ന ഈ കൂട്ടായ്മയുമായുള്ള പങ്കാളിത്തത്തിലൂടെ എമിറേറ്റിന്റെ വളര്‍ച്ച, വൈവിധ്യവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഖാലിദ് അല്‍ മാലിക് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍