24 മണിക്കൂറിനിടെ 1000 ശതമാനം നേട്ടമുണ്ടാക്കി ദുബായിയുടെ സ്വന്തം ക്രിപ്റ്റോകറന്‍സി
ദുബായിയുടെ സ്വന്തം ക്രിപ്റ്റോകറന്‍സി, ദുബായ്കോയ്ന്‍, 24 മണിക്കൂറിനിടെ നേട്ടമുണ്ടാക്കിയത് 1000 ശതമാനം. പബ്ലിക് ബ്ലോക്ക്ചെയ്ന്‍ അധിഷ്ഠിതമായുള്ള ക്രിപ്റ്റോകറന്‍സിയാണ് ദുബായ്കോയ്ന്‍. പൊതുജനങ്ങള്‍ക്ക് സ്വന്തമായി ക്രിപ്റ്റോകറന്‍സി ഖനനം ചെയ്യാന്‍ അനുവദിക്കുന്നതാണ് പബ്ലിക് ബ്ലോക്ക് ചെയ്ന്‍.
ക്രിപ്റ്റോ ഡോട്ട് കോമിലെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനിടെ ദുബായ്കോയ്ന്റെ വില 0.17 ഡോളറില്‍ നിന്ന് 1.13 ഡോളറായി കുതിച്ചുകയറി. യുഎഇ ആസ്ഥാനമായുള്ള കമ്പനി അറേബ്യന്ചെയ്ന് ടെക്നോളജിയാണ് ദുബായ്കോയ്ന്‍ പുറത്തിറക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ ആദ്യ പബ്ലിക് ബ്ലോക്ക്ചെയ്ന്‍ അധിഷ്ഠിത ക്രിപ്റ്റോകറന്സിയാണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ചൈനയുടെ ഡിജിറ്റല്‍ യുവാനോട് സാമ്യമുള്ള രീതിയാണ് ദുബായ്കോയ്നിന്റേത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍