റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറക്കാന്‍ സാധ്യത; റിപ്പോ നിരക്ക് 40 ബിപിഎസ് വരെ കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യത. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സഹചര്യത്തില്‍ വീണ്ടും പിലശ നിരക്ക് കുറക്കുമെന്ന അഭിപ്രായമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഒക്ടോബര്‍ മാസം ചേരുന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ 40 ബേസിസ് പോയിന്റ് വരെ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതാനത്തിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് പലിശ നിരക്ക് ആര്‍ബിഐ വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായം പുറത്തുവന്നിട്ടുള്ളത്.
അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 35 ബേസിസ് പോയിന്റാണ് വെട്ടിക്കുറച്ചിട്ടുള്ളത്. രാജ്യത്ത് വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന അവസരത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക നിര്‍മ്മാണ മേഖലിയില്‍ മോശം പ്രകടനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.
നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍