ആമസോണ്‍ ചൈനയില്‍ നിന്ന് വിട പറഞ്ഞു; പിന്മാറ്റം ആഭ്യന്തര ഇ-കൊമേഴ്സ് കമ്പനികളുടെ വെല്ലുവിളിയെ തുടര്‍ന്ന്
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിലെ ഒണ്‍ലൈന്‍ സ്റ്റോറൂമകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആമസോണിന്റെ തീരുമാനം ആഗോളതലത്തിലെ വ്യാവസായ പ്രമുഖരെയും ചൈനയിലെ ആമസോണ്‍ ഉപഭോക്താക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര ഇ-കൊമേഴ്സ് കമ്പനികളുടെ വെല്ലുവിളിയാണ് ആമസോണ്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നതിന് കാരണമായത്. ചൈനയിലെ ഇ-കൊമേഴ്സ് വിപണി വാഴുന്നത് ആലിബാബ അടക്കമുള്ള കമ്പനികളെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ആമസോണ്‍ ഇന്ത്യന്‍ വിപണയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നുറപ്പായി. ഇന്ത്യയില്‍ ആമസോണിന്റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. 2030 ല്‍ ആറ് ട്രില്യണ്‍ മൂല്യമുള്ള ഉപഭോക്തൃ വിപണിയാണ് ആമസോണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആമസോണിന് ഇപ്പോള്‍ 1.3 ബില്യണ്‍ ഉപഭോക്താക്കളാണുള്ളത്. ആമസോണിന് ഏറ്റവുമധികം വിപണിയില്‍ മൂല്യമുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആമസോണിന് ചൈനയിലെ വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കാത്തത് മൂലമാണ് പിന്‍വാങ്ങേണ്ടി വരുന്നത്. ജെഡി.കോം അടക്കമുള്ള കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയതും, ആലിബാബയുടെ ഉത്പ്പന്നങ്ങള്‍ക്ക് ചൈനയില്‍ പ്രാധാന്യം വര്‍ധിച്ചതോടെയാണ് ആമസോണിന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഇന്ത്യയില്‍ ഇ-കൊമേഴ്സ് വിപണിക്ക് പ്രാധാന്യം വര്‍ധിച്ചതും ആമസോണ്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. 2026ല്‍ ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി മൂല്യം 200 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണിന്റെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി മൂല്യം 2017ല്‍ ഉണ്ടായിരുന്നത് 38 ബില്യണ്‍ ഡോളറായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍