നാല് വര്‍ഷത്തിനുള്ളില്‍ ഇ-ഫാര്‍മ മാര്‍ക്കറ്റ് 2.7 ബില്ല്യണ്‍ ഡോളറിലേക്ക് ഉയരും
2023 ഓടെ ഇന്ത്യന്‍ ഇ-ഫാര്‍മ മാര്‍ക്കറ്റ് 2.7 ബില്ല്യണ്‍ ഡോളറിന്റെ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. എക്കാലത്തും വര്‍ധിച്ചു വരുന്ന ഇന്റര്‍നെറ്റിന്റെ ഉപയോഗം, സ്മാര്‍ട്ട്ഫോണിന്റെ വ്യാപനം, വിട്ടുമാറാത്ത രോഗങ്ങളില്‍ വര്‍ദ്ധനവ്, പ്രതിശീര്‍ഷവരുമാനം വര്‍ദ്ധനവ്, ഫലപ്രദമായ ആരോഗ്യപരിചരണം എന്നിവയേയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. നിലവില്‍ ഇ-ഫാര്‍മ മാര്‍ക്കറ്റ് 360 മില്ല്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു.
ആഗോള തലത്തില്‍ ഇ-ഫാര്‍മയ്ക്ക് അഭിമാനകരമായ മാര്‍ക്കറ്റ് സൈസ് 9.9 ബില്ല്യന്‍ ഡോളര്‍ 2019 ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 18.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 18.1 ബില്ല്യണ്‍ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഇന്ന് ഇ-കൊമേഴ്സ് രംഗത്ത് അതിവേഗ വളര്‍ച്ചയാണ് കാണുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്തൃ പെരുമാറ്റം, ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഓണ്‍ലൈന്‍ ഫാര്‍മസികള്‍, തുടങ്ങിയവയെല്ലാം വളരെയധികം വേഗതയില്‍ വളരുകയാണ്.
ഇ-ഫാര്‍മസി മാര്‍ക്കറ്റ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ ഇടയില്‍ വേഗത്തില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപഭോക്താവിന് മൂല്യമൊരുക്കുക മാത്രമല്ല ബി 2 ബി സാധ്യതകള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ടെക്, ഫിന്‍ടെക്, എന്നിവയിലെ വന്‍ കമ്പനികളുടേയും നിക്ഷേപകരുടേയും ശ്രദ്ധ കൂടുതലായി ഇ- ഫാര്‍മസി മേഖലകളിലേക്ക് തിരിയുകയും ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍