ഇ-വേ ബില്‍ എണ്ണം അഞ്ചു മാസം മുന്‍പത്തെ നിലയില്‍; ജിഎസ്ടി വരുമാനം കുറഞ്ഞേക്കും
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിലില്‍ രാജ്യത്തെ ഇ വേ ബില്‍ എണ്ണം അഞ്ചു മാസം മുന്‍പത്തെ നിലയിലേക്കു താണു. ഏപ്രിലിലെ ബില്‍ സംഖ്യ 5.5 കോടിക്കും 5.8 കോടിക്കും ഇടയിലായിരിക്കും. ഏപ്രില്‍ 25 വരെ 4.89 കോടി ഇ വേ ബില്ലുകളാണു ജിഎസ്ടി നെറ്റ് വര്‍ക്കില്‍ ഉണ്ടായത്. പ്രതിദിന ശരാശരി 19.5 ലക്ഷം. മാര്‍ച്ചില്‍ 22.9 ലക്ഷമായിരുന്നു പ്രതിദിന ബില്ലുകളുടെ എണ്ണം. ഇത് 17 ശതമാനം കുറവാണ്. ഫെബ്രുവരിയില്‍ 22.8 ലക്ഷം ആയിരുന്നു ശരാശരി.
ഒരു മാസത്തെ വ്യാപാരത്തിന്റെ ജിഎസ്ടി പിറ്റേ മാസമാണു സര്‍ക്കാരില്‍ അടയ്ക്കുന്നത്. മാര്‍ച്ചില്‍ ജിഎസ്ടി പിരിവ് 1.41 ലക്ഷം കോടി എന്ന റിക്കാര്‍ഡില്‍ എത്തിയത് ഫെബ്രുവരിയിലെ വ്യാപാരം കൂടിയതുകൊണ്ടാണ്. മാര്‍ച്ചിലും വ്യാപാരം കൂടി. ഏപ്രിലിലെ പിരിവിന്റെ കണക്കില്‍ അതു കാണാം. എന്നാല്‍ മേയില്‍ ജിഎസ്ടി പിരിവ് കുത്തനെ കുറയും. ഏതാനും മാസങ്ങളായി ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണു നികുതി പിരിവ്.
മേയില്‍ അതു ലക്ഷം കോടിക്കു താഴെ പോകാം. അതാണ് ഏപ്രിലില്‍ ഇ വേ ബില്‍ കുറഞ്ഞതിന്റെ ഫലം. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ചരക്കുകള്‍ നീക്കുന്നതിന് ഇ വേ ബില്‍ നിര്‍ബന്ധമാണ്. അതിനാല്‍ ബില്‍ എണ്ണം നികുതിയുടെയും വ്യാപാരത്തിന്റെയും നേര്സൂചികയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍