News

ഇന്ത്യ മികച്ച ബിസിനസ് സൗഹൃദ രാഷ്ട്രം; അതിര്‍ത്തി കടന്നുള്ള വാണിജ്യ പ്രവര്‍ത്തനം ശക്തം

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ പട്ടികയില്‍ ഇന്ത്യയും ഇടം നേടി. ലോക ബാങ്ക് പുറത്തിറക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഇടം  നേടിയിട്ടുണ്ടെന്നാണ് വിവരം. 12 മാസത്തെ പ്രകടനം വിലയിരുത്തിയും, ലോക രാജ്യങ്ങളിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുമാണ് ലോക ബാങ്ക് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

പാപ്പരത്ത നടപടികള്‍, അതിര്‍ത്തി കടന്നുള്ള വാണിജ്യം, നിര്‍മ്മാണാനുമതി എന്നീ നാല് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യയുടെ റാങ്ക് 77 ല്‍ തന്നെ തുടരമെന്നാണ് വിവരം. എന്നാല്‍ റാങ്കിംഗ് പട്ടിക ഒക്ടോബര്‍ 24 നാണ് അന്തിമമായി പുറത്തുവിടുക.  ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടം സുസ്ഥിരമാണെന്നാണ് ലോക ബാങ്ക് വിലയിരുത്തിയിട്ടുള്ളത്. 2003-2004 വരെ ഇന്ത്യ 48 ബിസിനസ് പരിഷ്‌കാരങ്ങളാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്. 

നിക്ഷേപം വര്‍ധിപ്പിക്കാനും, തൊഴില്‍ സാഹചര്യം വിപുലപ്പെടുത്താനും ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തയിട്ടുണ്ട്. കയറ്റുമതി വ്യാപാരം വര്‍ധിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിവിധ പഠന റിപ്പോര്‍ട്ടിലൂടെ ഇന്ത്യ മികച്ച ബിസിനസ് സൗഹൃദ രാജ്യമാണെന്നാണ് വിലയിരുത്തല്‍. ്അതേസമയം ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മറ്റുകയെന്ന പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്ക് പ്രസംഗത്തിന് ശക്തമായ പിന്തുണ നല്‍കിയിരിക്കുകയാണ് ആഗോള തലത്തിലെ പ്രമുഖ കമ്പനി മേധാവികള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യസ്ഥയാക്കി മാറ്റു കയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള മോദിയുടെ ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് യുഎസ് ഇന്‍ക്. അമേരിക്കയിലെ 42 കമ്പനി മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

Author

Related Articles