കറന്‍സി എക്സ്ചേഞ്ച് സേവനവുമായി ഈസ് മൈ ട്രിപ്പ്
ന്യൂഡല്‍ഹി: കറന്‍സി എക്സ്ചേഞ്ച് സേവനം ആരംഭിക്കുന്നുവെന്നറിയിച്ച് ഓണ്‍ലൈന്‍ യാത്രാ സേവന ദാതാവായ ഈസ് മൈ ട്രിപ്പ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. സേവനം ആരംഭിക്കുന്നതോടെ എളുപ്പത്തില്‍ കറന്‍സി മാറ്റിവാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രാപ്ത്തരാക്കുമെന്നും, പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അറിയിപ്പിലുണ്ട്.
കറന്‍സി എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ യാത്രാ സേവനങ്ങള്‍ നല്കാന് കമ്പനിയ്ക്ക് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈസ് മൈ ട്രിപ്പിനെ സമ്പൂര്‍ണ യാത്രാ ഇക്കോസിസ്റ്റമാക്കുന്നതിന് കറന്‍സി എക്സ്ചേഞ്ച് സഹായിക്കുമെന്നും കമ്പനി സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു. എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ 1.1 കോടി ഉപഭോക്താക്കള്‍ക്കും 60,000 യാത്രാ ഏജന്റുമാര്‍ക്കും സേവനം നല്കാന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍