വിദേശ ഇന്ധന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുമോ? നടപ്പാകാന്‍ പോകുന്നത് സൂപ്പര്‍ മാര്‍ക്കറ്റ് വഴിയുള്ള ഇന്ധന വില്പനയെന്ന് സൂചന; ഗുണം സൗദി കമ്പനിയായ ആരാംകോയ്ക്കടക്കം
ഡല്‍ഹി: രാജ്യത്തെ ഇന്ധന വ്യാപാര രംഗത്ത് പുത്തന്‍ ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദേശ കമ്പനികളായ സൗദി ആരാംകോ, ടോട്ടല്‍, ട്രാഫിഗ്യൂറ എന്നീ കമ്പനികളും മറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഘലകളുമായി ചേര്‍ന്ന് വ്യാപാരം നടത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 20 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവ വിലപന നടത്തുന്നതുമായി ബന്ധപ്പെട്ട് ഏറെ നിയന്ത്രണങ്ങള്‍ നേരത്തെയുണ്ടായിരുന്നു.
പുതിയ ചുവടുവെപ്പിലൂടെ രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്ക് ഇന്ധന ഉത്പദാനം മുതല്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനടക്കം 2000 കോടിയുടെ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്നാണ് സൂചന. ഇതിനായി പെട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രാലയവുമായും വാണിജ്യ മന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.
സൗദി അരാംകോ, ഫ്രാന്‍സിന്റെ മൊത്തം എണ്ണ വ്യാപാര കമ്പനിയായ ട്രാഫിഗുര എന്നിവ ലൈസന്‍സ് നിയമത്തിലെ മാറ്റത്തിന്റെ ഉടനടി ഗുണഭോക്താക്കളാകും. ഇന്ത്യയിലെ ഇന്ധന ചില്ലറ വില്‍പ്പനയില്‍ താല്‍പ്പര്യമുണ്ടെന്ന് സൗദി അരാംകോ അടുത്തിടെ പെട്രോളിയം മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. കമ്പനി ഒരു ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കിലും നിയമങ്ങള്‍ മാറുന്നതിനായി കാത്തിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിയ്ക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കവും. വ്യോമയാന ഇന്ധന രംഗത്തും റീട്ടെയില്‍ സര്‍വീസ് സ്റ്റേഷന് രംഗത്തും ഇരു കമ്പനികളും സഹകരിക്കും. പുതിയ സംരംഭത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 51 ശതമാനം ഷെയര്‍ ഉണ്ടാകും. 49 ശതമാനമാണ് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ പങ്കാളിത്തം. പുതിയ സംരംഭത്തില്‍ രാജ്യത്ത് 5500 ഇന്ധന സ്റ്റേഷനുകള്‍ തുറക്കും. ഇതില്‍ 5000 സ്റ്റേഷനുകളും റിലയന്‍സിന്റേത് ആയിരിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍