News

ബജറ്റ് ഭവനങ്ങള്‍ക്കായി ഈസ്റ്റേണ്‍ ഗ്രൂപ്പ് ; 2500 കോടിരൂപയുടെ നിക്ഷേപമിറക്കും

കൊച്ചി: ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ നന്മ പ്രോപ്പര്‍ട്ടീസ് അഫോഡബിള്‍ ഹൗസിങ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ബജറ്റ് ഭവനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. അഫോഡബിള്‍ ഹൗസിങ് മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം. 2500 കോടിരൂപയുടെ നിക്ഷേപമാണ് നന്മ പ്രോപ്പര്‍ട്ടീസ് നടത്തുകയെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

ശരാശരി 700 മുതല്‍ ആയിരം ചതുരശ്ര അടിയില്‍ ഇരുപത് ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തിലുള്ള ഭവന പദ്ധതികളാണ് നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ കേരളത്തില്‍ വിവിധ നഗരങ്ങളിലായി 7500 യൂനിറ്റുകളാണ് നിര്‍മിക്കുക. ടൗണ്‍ഷിപ്പുകള്‍ ,ആരോഗ്യസേവന കേന്ദ്രങ്ങള്‍,ഐടി ഹബ്ബുകള്‍,പാര്‍പ്പിട സമുച്ചയങ്ങള്‍ ,ഫാക്ടറികള്‍,റിസോര്‍ട്ടുകള്‍,വ്യാവസായിക കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിചയസമ്പന്നരായ നന്മ പ്രോപ്പര്‍ട്ടീസ് വിവിധ പദ്ധതികള്‍ക്കായി പ്രമുഖ സ്ഥാപനങ്ങളുമായും സഹകരിക്കും.

 

Author

Related Articles