വ്യവസായ,ഇ-കൊമേഴ്സ് നയങ്ങള്‍ മാര്‍ച്ചില്‍;ഡാറ്റാ ഔട്ട്സോഴ്സിങ്ങിന് മൂക്കുകയറിടും
ദില്ലി: ഇന്ത്യന്‍ ഇ-കൊമേഴ്സ് ,വ്യവസായ മേഖലകള്‍ക്കായി പുതിയ നയങ്ങള്‍ നയങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ധനമന്ത്രാലയം പ്രഖ്യാപിക്കും. കേന്ദ്രആഭ്യന്തര വ്യാപാര വ്യവസായ പ്രചരണവകുപ്പ് ഇതിനായ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.മാര്‍ച്ച് അവസാനത്തോടെയായിരിക്കും പ്രഖ്യാപനം. ഇതിന് മുന്നോടിയായി രണ്ട് മേഖലകളിലുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇ-കൊമേഴ്സ് നയത്തിന്റെ കരട് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു.
ഇതില്‍ ഡാറ്റയുടെ ഔട്ട്സോഴ്സിങ് തടയാന്‍ സാങ്കേതികവും നിയമപരവുമായ ചട്ടക്കൂടാണ് പ്രധാനമായും മുമ്പോട്ട് വെക്കുന്നത്. ഉപഭോക്തൃ വിവരങ്ങള്‍ വിദേശത്ത് സൂക്ഷിക്കുന്നത് സംബന്ധിച്ച് ചില നിബന്ധനകളും കരട് നിര്‍ദേശിക്കുന്നുണ്ട്.നിരവധി വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഡിപിഐഐറ്റി ഇതെല്ലാം പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ ഈ മേഖലയിലുള്ള മൂന്നാം വ്യവസായ നയമാണ് വരാനിരിക്കുന്നത്.1956,1991 നേരത്തെ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. പുതിയ നയം പ്രഖ്യാപിച്ചാല്‍ ദേശീയ ഉല്പ്പാദനനയം വ്യാവസായിക നയത്തില്‍ ലയിക്കുകയാണ് ചെയ്യുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍