News

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ ഇടിവ്; വിവിധ മേഖലകളിലേക്കുള്ള ഓണ്‍ലൈന്‍ നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയതില്‍ ആശങ്ക

രാജ്യത്തെ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ അഞ്ച് ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഓണ്‍ലൈന്‍ നിയമനങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതൈന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മോണസ്റ്റര്‍ എംപ്ലോയിമെന്റാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം വാഹന നിര്‍മ്മാണ കമ്പനികള്‍, ടയര്‍ നിര്‍മ്മാണം, മറ്റ് മേഖലകളിലെ ഓണ്‍ലൈന്‍ നിയമനങ്ങളിലെല്ലാം പത്ത് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക വ്യവസായ രംഗത്തെ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 51 ശതമാനത്തിന്റെ ഇടിവാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. 

എന്നാല്‍ 2018 ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷി 2019 ല്‍ 16 ശതമാനത്തിന്റെ വളര്‍ച്ച ചില മേഖലകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മൂലമാണ് വിവിധ മേഖലകളിലുള്ള നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. എന്നാല്‍  ചില്ലറ വില്‍പ്പന, ടെലികോം മേഖല തുടങ്ങിയ മേഖലകളിലെ നിയമനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യം മൂലം വിവിധ മേഖലകളിലെ നിയമനങ്ങളില്‍ കുറവ് വരുമെന്ന ആശങ്കയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. 

കാര്‍ഷിക വ്യവസായ രംഗത്തെ നിയമനങ്ങളിലും ഇപ്പോള്‍ വലിയ ആശങ്കയാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മാത്രം 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലാണ് നിയമനങ്ങളില്‍ വന്‍ ഇടിവ് വന്നിട്ടുള്ളത്.  2019 പകുതിയിലേക്കെത്തുമ്പോള്‍ കാര്‍ഷിക നിര്‍മ്മാണ മേഖലയില്‍ മാത്രം വന്‍ഇടിവാണ് രൂപപ്പെട്ടിട്ടുള്ളത്.

Author

Related Articles