News

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണെന്ന് ധനമന്ത്രാലയം. കോവിഡ് രണ്ടാം തരംഗത്തിന്റെ തിരിച്ചടിയില്‍ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുകയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ധനകാര്യ പാക്കേജുകള്‍, ധനനയം, വാക്‌സിനേഷന്‍ എന്നിവയാണ് സമ്പദ്‌വ്യവസ്ഥക്ക് കരുത്താകുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു.

അതിവേഗത്തിലുള്ള വാക്‌സിനേഷനും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവിന് സഹായകമാവുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ളത്. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 23,123 കോടിയുടെ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പാക്കേജില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

News Desk
Author

Related Articles