ടാലന്റ് എഡ്ജിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി അപ്ഗ്രാഡ്; ഇടപാട് 400 കോടി രൂപയുടേത്
കോവിഡ് കാലത്ത് നിക്ഷേപസമാഹരണം നടത്തിയ കമ്പനികളില്‍ ബൈജൂസ് ഏറെ മുന്നിലാണ്. എഡ് ടെക് മേഖലയിലെ പുതിയ കാലത്തെ വളര്‍ച്ചയാണ് രാജ്യത്തെ ഒട്ടനവധി ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ക്ക് സഹായകമായതും. കോവിഡ് കാലത്ത് എഡ് ടെക് മേഖലയില്‍ മികച്ച നിക്ഷേപസമാഹരണം സ്വന്തമാക്കിയ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ അപ്ഗ്രാഡ്.
റോണി സ്ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള അപ്ഗ്രാഡ്, ഇന്ത്യയിലെ നാലാമത്തെ വലിയ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ ടാലന്റ് എഡ്ജിനെ ഏകദേശം 350-400 കോടി രൂപമുടക്കിയാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഏകീകരണങ്ങളിലൊന്നായ ടാലെന്റ് എഡ്ജ് എജ്യുക്കേഷന്‍ വെഞ്ച്വേഴ്സിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അരേന എജ്യുക്കേഷന്‍ സര്‍വീസസ് ഏറ്റെടുക്കുന്നതിനാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
നഴ്സറി സ്കൂള്‍ മുതല്‍ കോളെജ് വിദ്യാഭ്യാസം വരെയുള്ള ഓണ്‍ലൈന്‍ ട്രെയ്നിംഗില് ബൈജൂസ് നേതൃത്വം നല്‍കുന്നത് പോലെ
18 വയസ്സുമുതല്‍ 50 വയസ് വരെയുള്ള മുതിര്‍ന്ന പഠിതാക്കള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും സേവനം നല്കുന്ന ഏഷ്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവുംമികച്ച സംയോജിത പ്ലാറ്റ്ഫോം ആകുകയാണ് അപ്ഗ്രാഡിന്റെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം കമ്പനി 130 കോടി രൂപ വരുമാനം ഉണ്ടാക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റോണി സ്ക്രൂവാല ചില മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ എത്ര രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ തുക ഇക്കണോമിക് ടൈംസ് ഉല്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍