News

ഈ മലയാളി എഡ്യുടെക് സ്റ്റാര്‍ട്ടപ്പിന് ലഭിച്ചത് ഒരു കോടി രൂപയുടെ സീഡ് ഫണ്ടിങ്

കൊച്ചി: മലയാളി എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ എഡ്യുറപ്റ്റിനു ഖത്തര്‍ ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സീഡ് ഫണ്ടിങ്. ഡിജിറ്റല്‍ ഹൈബ്രിഡ് കൊഹോട് (ഡിഎച്ച്‌സി) മാതൃകയില്‍ കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യുന്ന എഡ്യുറപ്റ്റാണ് ആദ്യമായി ജര്‍മന്‍ എ1 സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് അവതരിപ്പിച്ചതെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജയ്‌സണ്‍ അബി സാബുവും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബിബിന്‍ മാത്യുവും ലാംഗ്വേജസ് ഹെഡ് ടിജിത സാബുവും പറഞ്ഞു. നാലിലൊന്നു ചെലവില്‍ കോഴ്‌സുകള്‍ ചെയ്യാന്‍ കഴിയുമെന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാണ്. ഡിജിറ്റല്‍ വിഡിയോ പാഠഭാഗങ്ങളും ഓണ്‍ലൈന്‍ എക്‌സര്‍സൈസുകളും ലൈവ് ഓണ്‍ലൈന്‍ ക്ലാസുകളും കോര്‍ത്തിണക്കിയാണു ഡിഎച്ച്‌സി കോഴ്‌സുകളെന്ന് അവര്‍ പറഞ്ഞു.

Author

Related Articles