News

ആയിരം ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇഇഎസ്എല്‍; പുതിയ കരാര്‍ ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ വിവിധ കമ്പനികള്‍. എനര്‍ജി എഫിഷെന്‍സി സെര്‍വീസ് എല്‍ടിഡി  (ഇഇഎസ്എല്‍) യുമായും ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന്  രാജ്യത്ത് ആയിരം ഇവി സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കമ്പനി. ആയിരത്തോളം ബിഎസ്എന്‍എല്‍ സൈറ്റുകളിലാണ് ഇവി സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയെന്നതാണ് കരാറിലൂടെയും പ്രധാന വ്യവസ്ഥ.  ഇത് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.  

 രാജ്യത്ത് ഇലക്ടിക് വാഹനങ്ങള്‍ പ്രോത്സാഹനം നല്‍കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്.  ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങുന്നതോടെ  കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും, മലിനീകരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനും സാധിക്കും.

അതേസമയം സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ മുഴുവന്‍ ചിലവും Ergy Efficiency Services Ltd (EESL) ഏറ്റെടുത്തേക്കും. സറ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് EESL ആണ് പൂര്‍ണമായും നേതൃത്വം നല്‍കുക.  എന്നാല്‍ അടിസ്ഥാന സൗകര്യത്തിന് പുറമെ വൈദ്യുതി കണക്ഷന്‍ ബിഎഎന്‍എല്‍ നിര്‍വഹിക്കണം. എന്നാല്‍  300 എസി, 170 ഡിസി നിവില്‍ EESL കമ്മീഷന്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിലവില്‍ 66 പബ്ലിക് ചാര്‍ജ് പോയിന്റുകള്‍ ഡല്‍ഹി എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Author

Related Articles