ഈജിപ്തിലെ വാര്‍ഷിക പണപ്പെരുപ്പം മെയില്‍ 0.5 പോയിന്റ് ഉയര്‍ന്ന് 4.9 ശതമാനമായി
കെയ്റോ: ഈജിപ്തിലെ വാര്‍ഷിക പണപ്പെരുപ്പം മെയില്‍ 0.5 പോയിന്റ് ഉയര്‍ന്ന് 4.9 ശതമാനമായി. ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തിലാണ് കഴിഞ്ഞ മാസം ഏറ്റവുമധികം വിലക്കയറ്റം രേഖപ്പെടുത്തിയത്. പഴങ്ങള്‍ക്ക് 9 ശതമാനവും പച്ചക്കറികള്‍ 5.3 ശതമാനവും വില ഉയര്‍ന്നു.
ചരക്ക്നീക്ക മേഖലയിലും 1.9 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തി. 2022 അവസാനത്തോടെ പണപ്പെരുപ്പം 7 ശതമാനത്തില്‍(രണ്ട് ശതമാനം കുറവോ കൂടുതലോ) എത്തിക്കാനാണ് ഈജിപ്ത് കേന്ദ്രബാങ്ക് ലക്ഷ്യമിടുന്നത്. പ്രതീക്ഷിച്ച നിലയില്‍ തന്നെയാണ് പണപ്പെരുപ്പം വര്‍ധിക്കുന്നതെന്ന് ഫറോസ് സെക്യൂരിറ്റീസ് ബ്രോക്കറേജിലെ റദ്വ എല്‍ സൈ്വഫി പറഞ്ഞു. ഭക്ഷ്യ, പാനീയ മേഖലകളിലെ വിലക്കയറ്റം വ്യക്തമാക്കുന്നത് വരും മാസങ്ങളിലും വിലക്കയറ്റം തുടരുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍