ഈജിപ്തില്‍ പണമിടപാടിനും, പണം പിന്‍വലിക്കുന്നതിനും നിയന്ത്രണം
കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ലോകമാകെ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കും നീങ്ങിയിരിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈജിപ്തിലെ കേന്ദ്രബാങ്ക് . കൊറോണ വൈറസ് പടര്‍ന്ന് പടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു ദിവസം ഉപഭോക്താക്കള്‍ക്ക് എക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്നതും എക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതുമായ പണത്തിന് താത്കാലിക പരിധി ഏര്‍പ്പെടുത്താന്‍ ഈജിപ്ത് കേന്ദ്രബാങ്ക്. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വ്യക്തികള്‍ക്ക് 10,000 ഈജിപ്ഷ്യന്‍ പൗണ്ട് വരെയും കമ്പനികള്‍ക്ക് 50,000 പൗണ്ട് വരെയും പരിധി ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. എന്നാല്‍ ജീവനക്കാരുടെ ശമ്പളം പോലെയുള്ള നിക്ഷേപങ്ങള്‍ക്ക് പരിധിയില്‍ ഉള്‍പ്പെട്ടേക്കില്ല. എടിഎം മുഖേന പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള പരിധി 5,000 പൗണ്ടാക്കി പരിമിതപ്പെടുത്തി.
കൊറോണ വൈറസ് കറന്‍സി വഴി പടരുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പണം പിന്വലിക്കലന് പരിധി ഏര്‍പ്പെടുത്തിയിട്ടുള്ളത്. കറന്‍സി വഴിയുള്ള ഇടപാട് കുറക്കുകയും, ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്തുകയും ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈജിപ്തില്‍ 580 കൊറോണ ബാധിക്കുകയും, 36 പേരുടെ ജീവന് പൊലിഞ്ഞുപോയിട്ടുമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍