എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 80,943 കോടി രൂപ; റിലയന്‍സ് ഇന്‍ഡസ്ട്രീസിന് റെക്കോര്‍ഡ് നേട്ടം
കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രാജ്യത്തെ എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ആകെ കൂട്ടിച്ചച്ചേര്ത്തത് 80,943 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് നിലവില്‍ വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചത്. അതേസമയം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്), ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് താഴ്ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ 28,494.36 കോടി രൂപയോളമാണ് വര്‍ധിച്ചത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 8,57,303.03 കോ രൂപയായി ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം 13,216.18 കോടി രൂപയായി ഉയര്‍ന്ന് ആകെ വിപണി മൂല്യം 4,33,990.70 കോടി രൂപയിലേക്കെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 9,642.37 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യത്തില്‍ 9,471.91 കോടി രൂപയുടെ വര്‍ധനവാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപപണി മൂല്യത്തില്‍ ആകെ കൂട്ടിച്ചേര്ക്കപ്പട്ടത് 5,251.94 കോടി രൂപയുമാണ്. എന്നാല്‍ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യത്തല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 4,918.32 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ടിസിഎസ്, ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 34,371.9 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി ആകെ വിപണി മൂല്യം 7,45,617.60 കോടി രൂൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഐടിസിയുടെ വിപണി മൂല്യം 16,156.7 കോടി രൂപയായി ചുരുങ്ങി 2,99,913.23 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ കഴിഞ്ഞയാഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ വെള്ളിയാഴ്ച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 453.77 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം അവസാനിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍