രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ധന
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന മൂന്നിരട്ടി വര്‍ധിച്ചു. ഓട്ടോമൊബൈല്‍ ഡീലര്‍ സംഘടന എഫ്എഡിഎ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇലക്ട്രിക് വാഹന വില്‍പ്പന 4,29,217 യൂണിറ്റിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,34,821 യൂണിറ്റായിരുന്നു. ഇതില്‍ നിന്നും മൂന്നിരട്ടി വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇവി വില്‍പ്പന 1,68,300 യൂണിറ്റായിരുന്നു. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 17,802 ആയി ഉയര്‍ന്നു. ഇത് 2021 ലെ 4,984 യൂണിറ്റുകളെ അപേക്ഷിച്ച് മൂന്നിരട്ടിയായി ഉയര്‍ന്നു. ഇലക്ട്രിക് പാസഞ്ചര്‍ വില്‍പ്പനയില്‍ മുന്പിലുള്ളത് ടാറ്റാ മോട്ടോഴ്സാണ്. 15,198 യൂണിറ്റുകളുടെ വില്‍പ്പനയും, 85.37 ശതമാനം വിപണി വിഹിതവുമാണ് ടാറ്റാ നേടിയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ വില്‍പ്പന 2020-21-ല്‍ 3,523 യൂണിറ്റായിരുന്നു.
2,045 യൂണിറ്റ് വില്‍പ്പനയുമായും, 11.49 ശതമാനം വിപണി വിഹിതവുമായി എംജി മോട്ടോര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,115 യൂണിറ്റായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നിവ യഥാക്രമം 156, 128 യൂണിറ്റുകള്‍ വിറ്റഴിച്ച് മൂന്നും, നാലും സ്ഥാനങ്ങളില്‍ എത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന 2,31,338 യൂണിറ്റായിരുന്നു. 2020-21-ലെ വില്‍പ്പനയില്‍ നിന്നും ഇത് അഞ്ചിരട്ടി വര്‍ധിച്ചു. ആഭ്യന്തര വിപണിയില്‍ 65,303 യൂണിറ്റ് വില്‍പ്പനയുമായി ഹീറോ ഇലക്ട്രിക് ഈ വിഭാഗത്തില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ ഒകിനാവ ഓട്ടോയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 46,447 യൂണിറ്റുകള്‍ വിറ്റഴിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍