എലിന് ഇലക്ട്രോണിക്സ് ഐപിഒയിലേക്ക്; ലക്ഷ്യം 760 കോടി രൂപ
ഐപിഒയ്ക്ക് സെബിയില്‍ കരട് രേഖകള്‍ സമര്‍പ്പിച്ച് എലിന് ഇലക്ട്രോണിക്സ്. 760 കോടി രൂപയാണ് എലിന് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 175 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഓഫ് സെിയലിലൂടെ 585 കോടിയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്. ഐപിഒയിലൂടെ ലഭിക്കുന്ന തുകയില്‍ 80 കോടി കടം വീട്ടാനാകും കമ്പനി ഉപയോഗിക്കുക. 2021 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 127.51 കോടിയുടെ ബാധ്യതയാണ് കമ്പനിക്ക് ഉള്ളത്. 48.97 കോടി രൂപ ഉത്തര്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ നവീകരണത്തിന് ഉപയോഗിക്കും.
കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ കമല്‍ സേത്തിയ 32.10 കോടിയുടെയും കിഷോര്‍ സേത്തിയ 52.50 കോടിയുടെയും ഓഹരികള്‍ വില്‍ക്കും. സഞ്ജീവ് സേത്തിയ- 12.20 കോടി, വസുധ സേത്തിയ- 15.60 കോടി വിനയ് കുമാര്‍ സേത്തിയ- 10 കോടി എന്നിങ്ങനെ മൂല്യമുള്ള ഓഹരികളാണ് വില്‍ക്കുക.
ഫിലിപ്സ്, ഹാവെല്‍സ്, എവറെഡി തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എലിന് ഇലട്രോണിക്സ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 ശതമാനം ആയിരുന്നു മേഖലയിലെ കമ്പനിയുടെ വിപണി വിഹിതം. 1982ല്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച എലിന് ഇലട്രോണിക്സിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ വരുമാനം 864.90 കോടിയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍