News

ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ നാലമന്‍; മുകേഷ് അംബാനിയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി

മുകേഷ് അംബാനിയെ മറികടന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ നാലമനായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഓഗസ്റ്റ് 17ന് ടെസ് ലയുടെ ഓഹരി വില 11ശതമാനം ഉയര്‍ന്നതോടെയാണ് അദ്ദേഹം നാലാം സ്ഥാനത്തെയ്ക്കുയര്‍ന്നത്.

ഓഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി നിലവില്‍ ആറാം സ്ഥാനത്തായി. 78.8 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ജൂലായില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഇലോണ്‍ മസ്‌ക് ഏഴാംസ്ഥാനത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബെര്‍ക് ഷെയര്‍ ഹാത് വെയുടെ 2.9 ബില്യണ്‍ മൂല്യമുള്ള ഓഹരികള്‍ നീക്കിവെച്ചതോടെയാണ് ബഫറ്റിന്റെ ആസ്തിയില്‍ കുറവുണ്ടായത്.

ഒരു വര്‍ഷത്തിനിടെ ടെസ്‌ലയുടെ ഓഹരി വിലയില്‍ 500 ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. ഈ വര്‍ഷം മാത്രം വില 339 ശതമാനം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിനിടയിലും ടെക് കമ്പനികളുടെ ഓഹരികള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വര പട്ടികയില്‍ ഒന്നാമന്‍. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സും ഫേസ്ബുക്കിന്റെ സക്കര്‍ബര്‍ഗുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍.

Author

Related Articles