News

ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് 33.8 ബില്യണ്‍ ഡോളറിന്റെ വര്‍ധന

വാഷിങ്ടണ്‍: ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ അക്കൗണ്ടിലേക്ക് ഒരു ദിവസം ഒഴുകിയെത്തിയത് 2,5,22,09,85,40,000 കോടി. ടെസ്‌ല ഓഹരികളുടെ വില കുതിച്ചതോടെയാണ് മസ്‌കിന് വന്‍ നേട്ടമുണ്ടായത്. മസ്‌കിന്റെ ആസ്തി ഒരു ദിവസം 33.8 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. 304.2 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ ദിവസത്തെ മസ്‌കിന്റെ ആസ്തി.

ടെസ്‌ലയുടെ ഓഹരികള്‍ 13.5 ശതമാനമാണ് ഉയര്‍ന്നത്. 1199.78 ഡോളറാണ് ടെസ്‌ല ഓഹരികളുടെ മൂല്യം. ടെസ്‌ല വാഹനങ്ങളുടെ വില്‍പന വര്‍ധിച്ചത് കമ്പനിക്ക് ഓഹരി വിപണിയില്‍ ഗുണകരമായി. ടെസ്‌ലയില്‍ 18 ശതമാനം ഓഹരികളാണ് മസ്‌കിനുള്ളത്. ഇത് 10 ശതമാനമാക്കി കുറക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്‌ലയുടെ കീഴില്‍ വരുന്ന സ്‌പേസ് എക്‌സ് പോലുള്ള കമ്പനികളിലും ഇലോണ്‍ മസ്‌കിന് ഓഹരി പങ്കാളിത്തമുണ്ട്.

Author

Related Articles