News

ബാംഗ്ലൂരിലെ എംബസ്സി ടെക് വില്ലേജിന്റെ ആസ്തികള്‍ സ്വന്തമാക്കി എംബസി ആര്‍ഇഐടി

ഇന്ത്യയിലെ ആദ്യ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ എംബസി ഓഫീസ് പാര്‍ക്ക്സ് ആര്‍ഇഐടി ബാംഗ്ലൂരിലെ എംബസ്സി ടെക് വില്ലേജിന്റെ ആസ്തികള്‍ സ്വന്തമാക്കി. 9,782.4 കോടി രൂപയുടേത് ഇടപാട്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യത്തിന്റെ ഒറ്റ പ്രോപ്പര്‍ട്ടി ഇടപാടാണിത്. ഇതോടെ എംബസ്സി ആര്‍ഇഐടി, കൈവശമുള്ള കെട്ടിടങ്ങളുടെ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍, ഏഷ്യ പസഫിക്കിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായി.

ബ്ലാക്ക് സ്റ്റോണിന്റെ നിക്ഷേപമുള്ള എംബസ്സി ആര്‍ഇഐടിയുടെ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഈ ഇടപാട് സഹായിക്കും. നിരവധി ബ്ലൂചിപ്, ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനകം തന്നെ എംബസ്സി ടെക് വില്ലേജിന്റെ സ്പേസ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇടപാട് നടന്നിരിക്കുന്ന കെട്ടിടത്തിന്റെ 3.1 ദശലക്ഷം ചതുരശ്രയടി നിര്‍മാണം പുരോഗമിക്കുകയാണ്.

ഈ വര്‍ഷം തന്നെ, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പ്രസ്റ്റീജ് എസ്റ്റേറ്റ് അവരുടെ കൊമേഴ്സ്യല്‍, റീറ്റെയ്ല്‍, ഹോട്ടല്‍ പ്രോപ്പര്‍ട്ടികളില്‍ ചിലത് പ്രൈവറ്റ് ഇക്വിറ്റി വമ്പനായ ബ്ലാക്ക് സ്റ്റോണിന് വില്‍ക്കാന്‍ അടുത്തിടെ ധാരണയായിരുന്നു. 11,000 കോടി രൂപ മൂല്യമുള്ള ഇടപാടാണിത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആര്‍എംഇസഡ് കോര്‍പ് അവരുടെ മൊത്തം ആസ്തിയുടെ 18 ശതമാനം ഗ്ലോബര്‍ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ ബ്രൂക്ക്ഷീല്‍ഡിന് അടുത്തിടെ വില്‍പ്പന നടത്തിയിരുന്നു. രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റേതാണ് ഇടപാട്.

Author

Related Articles