News

അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ധിക്കും; എന്‍പിപിഎ അനുമതി നല്‍കി

മുംബൈ: രാജ്യത്തെ അവശ്യമരുന്നുകളുടെ വിലയില്‍ വര്‍ധനവ്. ആന്റിബയോട്ടിക്കുകള്‍,അലര്‍ജിയ്ക്കും മലേറിയക്കും എതിരെയുള്ള മരുന്നുകള്‍,ബിസിജി വാക്‌സിന്‍,വിറ്റാമിന്‍ സി എന്നിവ ഉള്‍പ്പെടെ 21 മരുന്നുകള്‍ക്കാണ് അമ്പത് ശതമാനത്തില്‍ അധികം വില വര്‍ധിപ്പിക്കാന്‍ എന്‍പിപിഎ അനുമതി നല്‍കിയത്. ആദ്യമായാണ് ഒറ്റയടിക്ക് അമ്പത് ശതമാനം വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ പുതുക്കിയ വില നിലവില്‍ വരും. ബിസിജി വാക്‌സിന്‍,ക്ലോറോക്വിന്‍ ,ഡാപ്‌സണ്‍ ,മെട്രോനിഡാസോള്‍,വിറ്റമിന്‍ സി,ഫ്യൂറോസെമിഡ്  എന്നീ മരുന്നുകള്‍ക്കാണ് വില കൂടുതന്നത്. പത്തൊന്‍പതാം പാരഗ്രാഫിലെ പൊതുതാല്‍പ്പര്യത്തിന്റെ അധികാരമുപയോഗിച്ചാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

എന്നാല്‍ ഈ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമായാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നത്. നേരത്തെ ആവശ്യ മരുന്നുകളഉടെ വില കുറയ്ക്കാനായിരുന്നു ഈ വ്യവസ്ഥ ഉപയോഗിച്ചിരുന്നത്.രണ്ട് വര്‍ഷക്കാലമായി മരുന്ന് കമ്പനികളുടെ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മരുന്ന് ഉല്‍പ്പാദനത്തിനുള്ള  അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് മരുന്ന് കമ്പനികള്‍ വിലക്കയറ്റത്തിനായി കാരണം പറയുന്നത്. അവശ്യ മരുന്നുകളായതിനാല്‍ വിപണിില്‍ ലഭ്യമാക്കേണഅടത് അത്യാവശ്യമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം . വിലകൂട്ടിയ അധികം മരുന്നുകളും ആദ്യഘട്ട ചികിത്സയില്‍ തന്നെ രോഗികള്‍ക്ക് നല്‍കുന്നതാണ്.

Author

Related Articles