എമിറേറ്റ്സ് വിമാനങ്ങളില്‍ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം; കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രം ഈ ആനുകൂല്യം
ദുബായ്: എമിറേറ്റ്സ് വിമാനങ്ങളില്‍ ഇനി മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്നതുള്‍പ്പെടെ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. എന്നാല്‍ പുറമെ നിന്ന് 7 കിലോ മാത്രമേ ഹാന്‍ഡ് ബാഗേജ് ആയി അനുവദിക്കൂ. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്പോള്‍ എമിറേറ്റ്സ് ജീവനക്കാര്‍ ബാഗിന്റെ തൂക്കം പരിശോധിക്കും. കൂടുതലുണ്ടെങ്കില്‍ പണം ഈടാക്കും.
ഇതിന് ശേഷം ഡ്യൂട്ടി ഫ്രീയില്‍ നിന്ന് 6 കിലോ സാധനങ്ങള്‍ വാങ്ങാം. മദ്യം ഉള്‍പ്പെടെ ഉള്ളവയാണിത്. വിമാനത്തില്‍ കയറും മുന്‍പ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. ഇത് 13 കിലോയില്‍ കൂടുതലാണെങ്കില്‍ അധികമുള്ളത് ഡ്യൂട്ടി ഫ്രീയില്‍ തിരികെ നല്കി പണം മടക്കി വാങ്ങാം. പണം നല്കി ബാഗേജ് കൊണ്ടുപോകാനും അനുവദിക്കും. പാക്കിസ്ഥാന്, ഫിലിപ്പീന്‍സ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. വിമാനത്താവളത്തില്‍ പ്രവേശിച്ചതിന് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇതിന് നിശ്ചിത പരിധി ഉള്ളത് കാരണം ആള്‍ക്കാര്‍ക്ക് അധികം സാധനങ്ങള്‍ വാങ്ങാ്ന് കഴിഞ്ഞിരുന്നില്ല. പുതിയ നടപടിയിലൂടെ ഷോപ്പില്‍ നിന്ന് മാത്രം ആറ് കിലോ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍