News

എമിറേറ്റ്‌സിലെ ഷോപ്പിങ് ചാനലിന് മികച്ച നേട്ടം; വില്പ്പനയില്‍ 23 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: വിമാനങ്ങളിലെ റീട്ടെയ്ല്‍ വില്‍പ്പനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിങ് ചാനലിന് തുടക്കം കുറിച്ചത്. എമിറേറ്റ്‌സ് അവതരിപ്പിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എമിറേറ്റ്‌സിന്റെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിങ് ചാനല്‍ അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് നിലവില്‍ മികച്ച നേട്ടം കൊയ്യാന്‍  സാധിച്ചിട്ടുണ്ടെന്നാണ് വിലിയിരുത്തല്‍. 

ഷോപ്പിങ് ചാനല്‍ ആരംഭിച്ചതിന് ശേഷം എണിറേറ്റ്‌സിലെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് വിമാനങ്ങളിലുള്ള ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്തുക എന്ന  ലക്ഷ്യത്തോടെയാണ്് ഷോപ്പിങ് ചാനലിന് ഒരുമസം മുന്‍പ് തുടക്കം കുറിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ഷോപ്പിങ് ചാനല്‍  എമിറേറ്റ്‌സ് വിമാനങ്ങളില്‍ അവതരിപ്പിക്കുന്നത്.  

ഉത്പ്പന്നങ്ങളുടെ വില നിലവാരം, ഓഫറുകള്‍, എമിറേറ്റ്‌സിലെ റീട്ടെയ്ല്‍ സ്‌റ്റോറുകളിലെ വിവരങ്ങള്‍ എന്നിവയെല്ലാം ഷോപ്പിങ് ചാനല്‍ വഴി ലഭിക്കും.  ഷോപ്പിങ് ചാനല്‍ മികച്ച ലഭ്യതയാണ് നേടാന്‍  സാധിക്കുക. ഷോപ്പിങ് ചാനല്‍ പ്രധാനമായും എമിറേറ്റ്‌സ് മേഖലയിലെ റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 150ലേറെ ചാനല്‍ വഴി അവതരിപ്പിക്കുന്നത്.  ഉത്പ്പന്നങ്ങള്‍ വിമാന യാത്രക്കാര്‍ക്ക് അതിയായ താത്പര്യമുണ്ടെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഷോപ്പിങ് ചാനലിലൂടെ എിറേറ്റ്‌സിലെ  മിക്ക യാത്രക്കാരും കണ്ണുവക്കുന്നത് ആപ്പിളിന്റെ ഉത്പ്പന്നങ്ങളിലാണ്.  ആപ്പിളിന്റെ ഉത്പ്പന്നമായ പവര്‍ ബീറ്റ്‌സ് പ്രോയിലാണ് മിക്ക യാത്രക്കാരും കണ്ണുവെക്കുന്നത്.

Author

Related Articles