News

ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി-ഡേവിഡ്സണ്‍

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി-ഡേവിഡ്സണ്‍ ഇന്ത്യയില്‍ അസംബ്ലി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചേക്കാന്‍ സാധ്യത. വില്‍പ്പന വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതും ഭാവിയിലെ ആവശ്യം മങ്ങിയതുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കമ്പനിയെ പ്രചോദിപ്പിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹരിയാനയിലെ ബാവാലില്‍ പാട്ടത്തിനെടുത്ത അസംബ്ലി സൗകര്യം ഉപയോഗിച്ച് ഒരു ഔട്ട്സോഴ്സിംഗ് ക്രമീകരണത്തിനായി കമ്പനി ശ്രമിക്കുകയാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിങ്ങനെയുള്ള 50 വിപണികളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,500 ല്‍ താഴെ യൂണിറ്റുകള്‍ വിറ്റഴിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 100 ബൈക്കുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് വ്യവസായ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഭാവിയിലെ പ്രവര്‍ത്തനത്തിന് അനുസൃതമായി ലാഭം ഇല്ലാത്ത അന്താരാഷ്ട്ര വിപണികളില്‍ നിന്ന് പുറത്തുകടക്കാനുള്ള പദ്ധതികള്‍ കമ്പനി വിലയിരുത്തുന്നതായി കഴിഞ്ഞ മാസം രണ്ടാം പാദ ഫലങ്ങള്‍ക്കൊപ്പം പ്രസ്താവനയില്‍ പറഞ്ഞു.

Author

Related Articles