News

ഇപിഎഫില്‍ നിന്ന് അംഗങ്ങള്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നു; മാര്‍ച്ച്-ഓഗസ്റ്റ് കാലയളവില്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

മാര്‍ച്ച് 25നും ഓഗസ്റ്റ് 31നുമിടയില്‍ ഇപിഎഫില്‍ നിന്ന് അംഗങ്ങള്‍ പിന്‍വലിച്ചത് 39,402.94 കോടി രൂപ. കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ വരിക്കാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ അവസരം നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ തുക പിന്‍വലിച്ചത്. 7,837.85 കോടി രൂപ. കര്‍ണാടക (5,743.96 കോടി), തമിഴ്നാട് (പുതുച്ചേരി ഉള്‍പ്പടെ-4,984.51 കോടി). ഡല്‍ഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിന്‍വലിച്ചതിന്റെ കണക്കുകള്‍.  കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാറാണ് ചോദ്യത്തിനുമറുപടിയായി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.

Author

Related Articles