മാര്‍ച്ചില്‍ 15.32 ലക്ഷം പുതിയ വരിക്കാരെ നേടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്
റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) 2022 മാര്‍ച്ചില്‍ 15.32 ലക്ഷം വരിക്കാരെ ചേര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 19 ശതമാനത്തിലധികം വര്‍ധിച്ചിച്ച് 12.85 ലക്ഷം പേര് എന്റോള്‍ ചെയ്തു. ഫെബ്രുവരിയിലെ മൊത്തം വരിക്കാരേക്കാള്‍ 2.47 ലക്ഷം അറ്റ വരിക്കാരുടെ വര്‍ധനയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട താല്‍ക്കാലിക ഇപിഎഫ്ഒ പേറോള്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ മൊത്തം 15.32 ലക്ഷം നെറ്റ് സബ്സ്ക്രൈബര്മാരില് 9.68 ലക്ഷം പുതിയ അംഗങ്ങളെ ഈ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 നും 25 നും ഇടയില്‍ പ്രായമുള്ള വരാണ് എന്റോള്‍ ചെയ്തവരില്‍ ഏറെയും. 4.11 ലക്ഷത്തോളം വരുമിത്. 29-35 വയസ്സിനിടയിലുള്ളവര്‍ 3.17 ലക്ഷം നെറ്റ് വരിക്കാരുമായി തൊട്ടുപിന്നിലുണ്ട്. മാര്‍ച്ചില്‍ 2.93 ലക്ഷം നെറ്റ് വരിക്കാരാണ് 18-21 വയസ് പ്രായമുള്ളവര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ ഏകദേശം 10.14 ലക്ഷം അറ്റ വരിക്കാരെ ചേര്‍ത്തുകൊണ്ട് മുന്നിട്ടുനില്‍ക്കുന്നു. സംസ്ഥാനം തിരിച്ചുള്ള വരുമാനാടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം. ഇത് എല്ലാ പ്രായത്തിലുമുള്ള മൊത്തം അറ്റ ഇടപാടിന്റെ 66.18 ശതമാനമാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍