ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന് തിയതി നീട്ടി
ന്യൂഡല്‍ഹി: ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന് നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്. ഡിസംബര്‍ 31നകം ഇ-നോമിനേഷന് പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, വെബ്സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എംപ്ലോയീസ് പെന്ഷന് സ്കീം പ്രകാരം പെന്ഷന് ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷന് നിര്‍ബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍