News

പി.എഫ്. പലിശ നിരക്ക് കുറയ്ക്കാന്‍ നീക്കം; തീരുമാനം മാര്‍ച്ച് 5 ന് നടക്കുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പലിശ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ച് 8.5 ശതമാനമാക്കാന്‍ നീക്കം. മാര്‍ച്ച് 5 ന് നടക്കുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ്ഒ അംഗങ്ങളായ ജീവനക്കാര്‍ക്ക് കുറഞ്ഞ വരുമാനം ലഭിക്കാനാണ് ഇത് വഴി തുറക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു ഇപിഎഫ്ഒ പലിശ നിരക്ക്.

റിട്ടയര്‍മെന്റ് ഫണ്ട് സംവിധാനമായ ഇപിഎഫ്ഒ വാര്‍ഷിക വരുമാനത്തിന്റെ 85 ശതമാനവും ഡെറ്റ് മാര്‍ക്കറ്റിലും 15 ശതമാനം ഇക്വിറ്റികളിലും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വഴി നിക്ഷേപിച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം, ഇപിഎഫ്ഒയുടെ ഇത്തരത്തിലുള്ള മൊത്തം നിക്ഷേപം 74,324 കോടി രൂപയായിരുന്നു. ഇതിന്മേല്‍ 14.74% വരുമാനമുണ്ടായി. ഇത്തരത്തിലുള്ള പിഎഫ് നിക്ഷേപങ്ങളിന്മേലുള്ള വരുമാനം സംബന്ധിച്ച് ധനകാര്യ നിക്ഷേപ ഓഡിറ്റ് കമ്മിറ്റി (എഫ്ഐഎസി) വിലയിരുത്തല്‍ സിബിറ്റി മീറ്റിങിന് മുന്നോടിയായി നടത്തിവരികയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പലിശ നിരക്ക് ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

തീരുമാനം യോഗത്തില്‍ സിബിടിക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്യും. ഇപിഎഫ്ഒയ്ക്ക് 18 ലക്ഷം കോടിയിലധികം നിക്ഷേപമുണ്ട്. അതില്‍ ഏകദേശം 4,500 കോടി രൂപ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍), ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) എന്നിവയിലായിരുന്നു. പ്രതിഫലം നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ ഇവ പരാജയപ്പെടുകയായിരുന്നു. ആദ്യത്തേത് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിന് ശേഷം പാപ്പരത്ത പരിഹാരത്തിന് വിധേയമായി. രണ്ടാമത്തേത് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള രക്ഷാപ്രവര്‍ത്തന പദ്ധതികള്‍ നേരിട്ട് വരുകയാണ്. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സിബിടി ഇപിഎഫ്ഒയുടെ പരമോന്നത സമിതിയാണ്. നിലവില്‍ 600,000 സജീവ വരിക്കാരാണുള്ളത്.

Author

Related Articles