ഇപിഎഫ്ഒ പലിശ നിരക്കില്‍ മാറ്റമില്ല; 8.5 ശതമാനം പലിശ
ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷം 8.5 ശതമാനം പലിശ നല്കാന് ഇപിഎഫ്ഒ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
ഇപിഎഫ്ഒയുടെ ശുപാര്‍ശ തൊഴില്‍-ധനകാര്യമന്ത്രാലങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോള്‍ നല്‍കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5ശതമാനമാക്കി കുറച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍