News

56.79 ലക്ഷം കൊവിഡ് -19 റീഫണ്ട് ക്ലെയിമുകള്‍ നല്‍കി ഇപിഎഫ്ഒ; ഡിസംബര്‍ 31 വരെ വിതരണം ചെയ്തത് 14,310 കോടി രൂപ

റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ 56.79 ലക്ഷം കൊവിഡ് -19 റീഫണ്ട് ക്ലെയിമുകള്‍ നല്‍കി. തൊഴിലാളികള്‍ നേരിട്ട മഹാമാരി പ്രതിസന്ധിയെ തുടര്‍ന്ന് 2020 ഡിസംബര്‍ 31 വരെ 14,310 കോടി രൂപ വിതരണം ചെയ്തു. മാര്‍ച്ചില്‍ കൊറോണ വൈറസ് മൂലമുള്ള ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 6 കോടിയിലധികം വരിക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കൂടാത്ത അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അവരുടെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

2020 ഡിസംബര്‍ 31 വരെ 56.79 ലക്ഷം കൊവിഡ് -19 പിന്‍വലിക്കല്‍ ക്ലെയിമുകള്‍ ഇപിഎഫ്ഒ പരിഹരിച്ച് 14,310 കോടി രൂപ വരിക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. അവസാന സെറ്റില്‍മെന്റ്, മരണം, ഇന്‍ഷുറന്‍സ്, അഡ്വാന്‍സ് ക്ലെയിമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 197.91 ലക്ഷം ക്ലെയിമുകള്‍ 2020 ഡിസംബര്‍ 31 വരെ ഇപിഎഫ്ഒ തീര്‍പ്പാക്കി. 73,288 കോടി രൂപ വിതരണം ചെയ്തു.

കൊവിഡ്-19 ക്ലെയിമുകള്‍ക്ക് കീഴിലുള്ള വിതരണം ഈ കാലയളവില്‍ മൊത്തം ഇപിഎഫ്ഒ വിതരണത്തിന്റെ അഞ്ചിലൊന്ന് വരും. കൊവിഡ് -19 ക്ലെയിമുകള്‍ക്ക് കീഴിലുള്ള വിതരണ തുകയുടെ അളവ് മഹാമാരി പ്രതിസന്ധി ബാധിച്ച തൊഴിലാളികള്‍ക്കിടയിലെ സമ്മര്‍ദ്ദത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് തൊഴില്‍ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍, നിര്‍ബന്ധിത കുടിയേറ്റം എന്നിവയ്ക്ക് കാരണമായി.

പകര്‍ച്ചവ്യാധി കണക്കിലെടുത്ത് സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി കേന്ദ്രം പ്രധാന മന്ത്രി ഗരിബ് കല്യാണ്‍ യോജന (പിഎംജികെവൈ) മാര്‍ച്ച് 26 ന് അവതരിപ്പിച്ചിരുന്നു. ഇപിഎഫ് പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വകാര്യ ഇപിഎഫ് ട്രസ്റ്റുകളും 4.19 ലക്ഷം കൊവിഡ് -19 ക്ലെയിമുകള്‍ തീര്‍പ്പാക്കുകയും 3,983 കോടി രൂപ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

Author

Related Articles