News

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒ തീര്‍പ്പാക്കിയത് 94.41 ലക്ഷം അപേക്ഷകള്‍

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍  94.41 ലക്ഷം അപേക്ഷകളിലായി 35,445 കോടി രൂപ അംഗങ്ങള്‍ക്ക് നല്‍കിയതായി എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 32 ശതമാനം കൂടുതല്‍ അപേക്ഷകളാണ് ഇപിഎഫ്ഒ ഈ വര്‍ഷം തീര്‍പ്പാക്കിയത്.

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണും പിന്നീടുണ്ടായ രോഗവ്യാപനവും മൂലം പണദൗര്‍ലഭ്യമനുഭവപ്പെട്ട നിശ്ചിത വരുമാനക്കാരുടെ പിഎഫ് അഡ്വാന്‍സും വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളുമാണ് ഇത്.

കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പി എഫ് ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. കോവിഡ് അഡ്വാന്‍സിന്റെ അപേക്ഷകര്‍ 75 ശതമാനവും 15,000 രൂപയില്‍ താഴെ മാത്രം വേതനം എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേകൈപ്പറ്റുന്നവരാണ്.

Author

Related Articles