News

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ ചെങ്ങന്നൂരില്‍: കൂടുതല്‍ സേവനങ്ങള്‍ നടപ്പിലാക്കിയേക്കും

ചെങ്ങന്നൂര്‍: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെങ്ങന്നൂരില്‍ പുതിയ ശാഖ തുറന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് എംഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് അധ്യക്ഷനായി. ചെങ്ങന്നൂരില്‍  പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബാങ്കിന് മികച്ച നേട്ടം കൊയ്യാന്‍  സാധിക്കുമെന്നാണ് വിലയിരുത്തല്‍.  

എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ഷിബുരാജന്‍ നിര്‍വഹിച്ചു. സേഫ് ഡെപോസിറ്റ് ലോക്കര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് വര്‍ഗീസും ക്യാഷ് കൗണ്ടര്‍ വ്യാപാരി സംഘടനാ രക്ഷാധികാരി ടി കെ ഗോപിനാഥന്‍ നായരും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വൈസ് പ്രസിഡന്റ് ബോസ്‌കോ ജോസഫും സംസാരിച്ചു. 

Author

Related Articles