ഇഎസ്ഐ പദ്ധതിയുടെ പ്രസവ ചികിത്സാ പരിരക്ഷ വര്‍ധിപ്പിക്കുന്നു
ഇഎസ്ഐ കോര്‍പ്പറേഷന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള വനിതാ ജീവനക്കാരിക്ക് പ്രസവ ചികിത്സാ ചെലവ് നിലവിലുള്ള 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി വര്‍ധിപ്പിക്കും. ഇ എസ് ഐ കോര്പ്പറേഷന് (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന്) കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള പുരുഷജീവനക്കാര്‍ക്കും ഭാര്യയുടെ പ്രസവ ചികിത്സാ ചെലവായി ഈ തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണറ ഇ എസ് ഐ കോര്പ്പറേഷന്. ചികിത്സാ ആനുകൂല്യത്തില്‍ വര്‍ധന വരുത്തുന്ന നടപടിയുടെ ഡ്രാഫ്റ്റ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ക്ക് വിശദീകരണം നല്‍കാം. അതിന് ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.ഇ എസ് ഐ സ്കീമിന്റെ കീഴില്‍ മതിയായ മെഡിക്കല്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള കേസുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. പദ്ധതിയനുസരിച്ച് ആദ്യരണ്ട് പ്രസവങ്ങള്ക്കേ ആനുകൂല്യം ലഭിക്കൂ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍