News

ആറര വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ഫിബ്രുവരി ഒന്നിന് അവതരിപ്പക്കുന്ന ബജറ്റില്‍ ഏതൊക്കെ മേഖലകളില്‍ അഴിച്ചുപണികളുണ്ടാകും; കാത്തിരിപ്പോടെ രാജ്യം

രാജ്യത്ത് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അതിശക്തമാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.   നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുന്ന പ്രഖ്യാപനങ്ങളാകും കൂടുതല്‍ ഉണ്ടാവുക. 

മാത്രമല്ല ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തില്‍ അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോള്‍  രണ്ടാം പാദത്തില്‍  4.5 ശഥമാനമായി ചുരുങ്ങുകയും,  ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായി അത് കണക്കാക്കുകയും ചെയ്തു.  നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍  കോര്‍പ്പറേറ്റ് ടാക്‌സയില്‍ കുറച്ചിട്ടും തിരിച്ചടിയാണ് രൂപപ്പിട്ടിട്ടുള്ളത്. നിക്ഷേപ മേഖല ഏറ്റവും വലിയ  തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.  എന്നാല്‍  കോര്‍പ്പറേറ്റ് ടാക്‌സ് 22 ശതമാനത്തില്‍ വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.  എന്നാല്‍  വരുമാന പ്രതിസന്ധി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് സാധ്യതകള്‍ കുറവാണ്.  

നികുതിയിളവ് കുറക്കാനുള്ള നീക്കവും ശക്തം

അതേസമയം ബജറ്റില്‍ ടാക്സ് ഇനത്തിലടക്കം കുറവ് വരുത്താനും മധ്യവര്‍ഗ വിഭാഗത്തിനെ കൂടുതല്‍ പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.മധ്യവര്‍ഗ വിഭാഗത്തിന്റെ  ക്ഷേമവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നടത്തിയേക്കുക. ഫിബ്രുവരി ഒന്നിന് അവതരിപ്പികക്കുന്ന ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മധ്യവര്‍ഗ വിഭാഗത്തിനായി ഒറുക്കിവെക്കുക. രണ്ടര ലക്ഷം മുതല്‍ ഏഴുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതിയുള്ളത്്. ഈ നിരക്കില്‍ മാറ്റം വരുത്തിയുള്ള പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയേക്കുക.   

 മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല നടത്തിയേക്കുക എന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ അഞ്ച് ലക്ഷത്തിനും, പത്ത് ലക്ഷത്തിനും വരുമാനമുള്ളവര്‍ക്ക്   ഇരുപത് ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നക്.  ഏഴ്  ലക്ഷം രൂപ മുതല്‍ പത്ത ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനമാണ് നികുതി. ഇരുപത് ലക്ഷം രൂപ മുതല്‍  പത്തുകോടി രൂപ വരെ ഉള്ളവര്‍ക്ക് 30 ശതമാനമാണ് നിലവില്‍ നികുതി.അതേസമയ 10 കോടിക്ക് മുകളിലുള്ളവര്‍ക്ക് 35 ശതമാനവുമാണ് നികുതി.  

രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍  പരിഗണന നല്‍കുന്ന പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുക.  രാജ്യത്തെ അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍  വന്‍ പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ നടത്തുക.

Author

Related Articles