News

എത്തിഹാദ് നഷ്ടത്തില്‍; 21,855 ജീവനക്കാരെ പിരിച്ചുവിട്ടു

അബുദാബി: എത്തിഹാദ്  സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലം എത്തിഹാദ് ജീവനക്കരുടെ എണ്ണം വെട്ടിക്കുറച്ചതായി മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ല്‍ എത്തിഹാദിന്റെ സാമ്പത്തിക നഷ്ടം 1.58  ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നത്. അതേസമയം 2018ല്‍ സാമ്പത്തിക നഷ്ടം 1.28 ബില്യണ്‍ ഡോളറായി ചുരുങ്ങുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ വിമാനങ്ങള്‍ വാങ്ങുന്നതടക്കമുള്ള തീരുമാനങ്ങളില്‍ നിന്ന് എത്തിഹാദ് പിന്മാറി. സാമ്പത്തിക നഷ്ടം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എത്തിഹാദിന് കുറക്കാന്‍ സാധിച്ചിട്ടുണ്ട്. 

ഇന്ധന വില വര്‍ധിച്ചതും വിമാന സര്‍വീസില്‍ നേരിട്ട വിപണ ദൗര്‍ബല്യവും കമ്പനിയുടെ സാമ്പത്തിക ബാധ്യത പെരുകുന്നതിന് കാരണമായിട്ടുണ്ട്. 2018 ല്‍ സാമ്പത്തിക നഷ്ടം കുറക്കാന്‍ സാധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണം കുറക്കുന്നതടക്കമുള്ള നടപടികള്‍ കമ്പനി ഇപ്പോഴും തുടരുകയാണ്.വരുമാനത്തില്‍ മാത്രമായി നാല് ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഏകദേശം 5.86 ബില്യണ്‍ ഡോളറാണ് വരുമാന നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം 2017ല്‍ 6.1 ബില്യണ്‍ ഡോളറാണ് വരുമാനത്തില്‍ നഷ്ടം സംഭവിച്ചത്. 

അതേസമയം 2018ലെ സാമ്പത്തിക ചിലവുകള്‍ വെട്ടിക്കുറക്കാന്‍ സാധിച്ചെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. സാമ്പത്തിക ചിലവുകള്‍ 5.5 ശതമാനം വെട്ടിക്കുറച്ചു. കമ്പനി 21,855 ജീവനക്കാരെ പിരിച്ചുവിട്ടാണ് ചിലവുകള്‍ വെട്ടിക്കുറക്കാന്‍ സാധിച്ചതെന്ന് അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിലും കുറവ് സംഭിവച്ചതായാണ് റിപ്പോര്‍ട്ട്. 4.3 ശതമാനം യാത്രക്കാരുടെ എണ്ണം കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്. 

 

Author

Related Articles