ബാംഗ്ലൂരില്‍ പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി അള്‍ട്രാവയലറ്റ്
ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനിയായ അള്‍ട്രാവയലറ്റ് ബാംഗ്ലൂരില്‍ പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നു. ടി വി എസ് ന് നിക്ഷേപം ഉള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ 70 ,000 ചതുരശ്ര അടിയില്‍ ആരംഭിക്കുന്ന പ്ലാന്റില്‍ നിന്നും ഒരു വര്‍ഷം 1,20,000 സ്കൂട്ടര്‍ പുറത്തിറക്കാനാണ് തീരുമാനം.
പുതിയ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.എഫ് 77 എന്ന കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം 2019 നവംബറില്‍ ആണ് ലോഞ്ച് ചെയ്തത്. നവംബറില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കൂടിയത് കാരണം മാറ്റുകയായിരുന്നു. മൂന്ന് ലക്ഷത്തിന് മുകളിലാണ് ഈ മോട്ടോര്‍ സൈക്കിളിന്റെ വില.37000 പേര് ഇതുവരെ ഈ സ്കൂട്ടര്‍ വാങ്ങാന്‍ വെബ്സൈറ്റ് വഴി അന്വേഷണ നടത്തിക്കഴിഞ്ഞതായി കമ്പനി പറയുന്നു.
ബാംഗ്ലൂരില്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്ലാന്റില്‍ ആദ്യം 15000 വാഹനങ്ങള്‍ ആയിരിക്കും നിര്‍മ്മിക്കുന്നത്. ഉത്പാദനം വര്ധിപ്പിക്കുന്നത്തിനു മുന്‍പു തന്നെ വിതരണത്തിലോ നിര്‍മാണത്തിലോ പിഴവ് ഉണ്ടായാല്‍ പരിഹരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കമ്പനി സി ഇ ഒ നാരായണന് സുബ്രഹ്മണ്യം പറയുന്നു. 29.48 ശതമാനമാണ് ടി വി എസ്ന്റെ കമ്പനിയില്‍ ഉള്ള നിക്ഷപം. ടി വി എസ്ന് വിപുലമായ വിതരണ ശൃംഖല ഉണ്ടെങ്കിലും സ്വന്തമായി ഒരുവിതരണ ശൃംഖല ഉണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍