ടെക്ക് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്റെ പഠന ആപ്പിനെ പറ്റി; അറബ് പൗരന്മാരെ ഇംഗ്ലീഷ് പഠിപ്പിക്കുവാനടക്കം 'സ്കൂഡില്‍' തയാര്‍
അബുദാബി: ഇംഗ്ലീഷ് ഭാഷയെ പഠിച്ചെടുക്കുന്ന അറബ് പൗരന്മാര്ക്ക് സഹായമാവുന്ന 'ഫൈന്‍ഡ് എ ട്യൂട്ടര്‍' ആപ്പാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമാകുന്നത്. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കൂട്ടിയിണക്കുന്ന ആപ്പിന് പിന്നില്‍ മുന്‍ ഗൂഗിള്‍ ജീവനക്കാരനാണ് എന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന സംഗതി. സ്കൂഡില്‍ എന്നാണ് ആപ്പിന്റെ പേര്. ഇസ്മായില്‍ ജെയ്ലാനി എന്ന 25കാരനാണ് ആപ്പ് വികസിപ്പിച്ചത്. ഭാഷ, സംഗീതം, കലകള്‍ തുടങ്ങി ഭാഷകള്‍ വരെ പഠിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ ആപ്പ് തുറക്കുന്നുണ്ട്.
പ്രതിമാസം 45 മുതല്‍ 65 വരെ അറബ് എമിറേറ്റ്സ് ദിര്‍ഹമാണ് ആപ്പ് ഉപയോക്താക്കള്‍ അടയ്ക്കേണ്ടത്. തന്റെ സൃഹൃത്തുക്കളായ രണ്ട് പേരുമായിട്ടാണ് ജെയ്ലാനി ബിസിനസ് ആരംഭിക്കുന്നത്. ബിസിനസിന്റെ തുടക്കത്തില്‍ അമ്മാവന്റെ വീടിന്റെ ഒരു മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 2017ലെ വേനല്‍ക്കാലത്ത് മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന് മുന്‍പാകെ ഇവര്‍ തങ്ങളുടെ ഐഡിയ പങ്കുവെച്ചതിന് പിന്നാലെയാണ് ആപ്പിന് വന്‍ വളര്‍ച്ച ലഭിച്ചത്.
കമ്പനിയ്ക്ക് നിലവില്‍ 25000 വിദ്യാര്‍ത്ഥികളും 15000 ട്യൂട്ടര്‍മാരും 200 രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്നുണ്ട്. ഇംഗ്ലീഷ് പഠിക്കാന്‍ അറബ് പൗരന്മാര്ക്ക് അവസരമൊരുക്കുന്നത് പോലെ തന്നെ വിദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലെ അധ്യാപകരുമായി ബന്ധപ്പെട്ട് അറബി പഠിക്കുന്നതിനും അവസരമൊരുങ്ങുന്നുണ്ട്. ഇത്തരത്തില്‍ ആപ്പ് വഴി പഠിക്കുന്ന ആളുകളുടെ അനുഭവങ്ങള്‍ മനസിലാക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ജെയ്ലാനി പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍