110 കോടിയുടെ വായ്പാതട്ടിപ്പ്; മാരുതിയുടെ മുന്‍ എംഡിക്കെതിരെ സിബിഐ കേസ്
പിഎന്‍ബിയില്‍ 110 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാരുതിയുടെ മുന്മാനേജിങ് ഡയറക്ടര്‍ ജഗദീഷ് ഖട്ടാറിനെതിരെ സിബിഐ കേസെടുത്തു. ക്രിമിനല്‍ ഗൂഡാലോചന,ക്രിമിനല്‍ ദുരുപയോഗം തുടങ്ങിയ വകുപ്പുകളും അദേഹത്തിനെതിരെചുമത്തിയിട്ടുണ്ട്. കമ്പനിയുടെ എംഡിയായിരിക്കെ 1993 മുതല്‍ 2007 വരെ എംഎസ് എല്ലില്‍ ഖട്ടാര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ കാര്‍ണേഷന്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ്,കാര്‍ണേഷന്‍ ബ്രോക്കിങ് കമ്പനികള്‍ ആരംഭിച്ചു.
ഇതിനായി 2009ല്‍ 170 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. 2015ല്‍ ഈ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നുവെന്ന് അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ 66.92 കോടി രൂപയുടെ സ്ഥിരആസ്തികള്‍ 4.55 കോടി രൂപയ്ക്ക് വ്യാജവില്‍പ്പന നടത്തിയെന്നും പിഎന്‍ബിയുടെ ഓഡിറ്റില്‍ കണ്ടെത്തി. സിബിഐ ഇദേഹത്തിനെതിരെ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍